കോഴിക്കോട് മടപ്പള്ളിയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; 11 പേർക്ക് പരിക്ക്

കോട്ടയം പാലായിൽ നിന്നും കാസർകോട് വെള്ളരിക്കുണ്ടിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്

അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലർ/ ടിവി ദൃശ്യം
Last Updated :20 January 2024, 9:26 am IST

കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളിയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. 

കോട്ടയം പാലായിൽ നിന്നും കാസർകോട് വെള്ളരിക്കുണ്ടിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. കാസർകോട് ഒരു മരണാനന്തര ചടങ്ങിന് പോകുകയായിരുന്നു ഇവർ. ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 

പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now