കോഴിക്കോട് നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ; അന്വേഷണം

കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം

two found dead in caravan
മൃതദേഹങ്ങൾ കണ്ടെത്തിയ കാരവൻ Source by : ടെലിവിഷൻ ദൃശ്യം
Last Updated :23 December 2024, 9:57 pm IST

കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനാണ് കാസർകോട്ജോ സ്വദേശി ജോയലുമാണ് മരിച്ചത്.

ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ലോക്കായി പോയി ശ്വാസംമുട്ടി മരിച്ചതെന്ന് സംശയം. വാഹനം എരമംഗലം സ്വദേശിയുടേതാണ് വാഹനം.

വാഹനം ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now