
നേതൃത്വത്തെ തള്ളി വോട്ടെടുപ്പ്; എതിര് പാനലില്‍ നിന്നും 17 പേര്; കെ പി സുരേഷ് രാജ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി
45 അംഗ ജില്ലാ കൗണ്‍സിലിലേക്ക് 60 പേരാണ് മത്സരിച്ചത്
പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജിനെ വീണ്ടും തെരഞ്ഞെടുത്തു. നേതൃത്വം നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി പദവിയിലേക്ക് മത്സരം ഒഴിവായത്.
അതേസമയം ജില്ലാ കൗണ്‍സിലിലേക്ക് കടുത്ത മത്സരമാണ് നടന്നത്. കാനം-ഇസ്മായേല്‍ പക്ഷങ്ങള്‍ തമ്മിലായിരുന്നു മത്സരം. 45 അംഗ ജില്ലാ കൗണ്‍സിലിലേക്ക് 60 പേരാണ് മത്സരിച്ചത്. ഇതോടെ കൗണ്‍സിലിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നു.
വോട്ടെടുപ്പ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തു നിന്നും 28 പേരും 17 പേര് എതിര് പാനലില്‍ നിന്നും വിജയിച്ചു.
ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലില്‍ നിന്നും ഏഴുപേരെ മാറ്റണമെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത്. പക്ഷെ ഔദ്യോഗികപക്ഷം ഇതിനു തയ്യാറായില്ല. ഇതോടെയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ കലാശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

