
കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു; ആര്‍ക്കും അപകടമില്ല
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുപോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്

കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി കുഴിയില്‍ വീണു. ആര്‍ക്കും അപകടമില്ല. കൊരട്ടിയില്‍ ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയിലാണ് സൂപ്പര്‍ഫാസ്റ്റ് ബസ്സ് വീണത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുപോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
ശക്തമായ മഴയുണ്ടായിരുന്നു. പ്രദേശത്ത് വെളിച്ചമോ ദിശാബോര്‍ഡോ ഉണ്ടായിരുന്നില്ല. ബസ് നിയന്ത്രിതവേഗതയിലായിരുന്നതിനാലാണ് ദുരന്തമൊഴിവായത്. കുഴിക്ക് തൊട്ടടുത്ത് മാത്രമായിരുന്നു റിഫ്ളക്ടര് വച്ചിരുന്നത്.
പത്തുമീറ്റര്‍ അപ്പുറമെങ്കിലും സൂചനാ ബോര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ബസ്് നിര്ത്തിയിടാമായിരുന്നു എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. മുന്നറിയിപ്പുബോര്‍ഡുകളോ, രാത്രിയില്‍ വെളിച്ച സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ കൂടുതലാണ്. കാര്‍ കുഴിയിലെ വെള്ളക്കെട്ടില്‍ വീണതും അടുത്തകാലത്താണ്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
KSRTC bus falls into a ditch; no one injured
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




