
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീന്‍ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്.
എക്സറേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം. മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന്റെ അടിയിലേക്ക് പോയി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇവരെ ആദ്യം ആരും കണ്ടില്ല.
തുടര്‍ന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇരുവരുടെയും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



