
കവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം 'ആനവണ്ടി'ക്ക് 88-ാം പിറന്നാള്‍
ലോകത്തെ തന്നെ അപൂര്‍വ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആര്‍ടിസിയുടേത്.

കൊച്ചി: മലയാളിയുടെ ആനവണ്ടി ഇന്ന് 88 ാം പിറന്നാള്‍ ആഘോഷിച്ചു. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുടക്കമിട്ട ആ ഐതിഹാസിക യാത്ര ഇന്നും വിസ്മയമാണ്. ലോകത്തെ തന്നെ അപൂര്‍വ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആര്‍ടിസിയുടേത്.
ഒരു രാജാവ് ഇന്ത്യയില്‍ ആദ്യമായി സ്ഥാപിച്ച സര്‍ക്കാര്‍ ബസ് കമ്പനിയാണ് ഇന്ന് നമ്മള് കാണുന്ന കെഎസ്ആര്‍ടിസി. ലണ്ടനില്‍ നിന്നെത്തിയ ഇ ജി സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യ യാത്രയുടെ ഡ്രൈവര്‍. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്രയിലെ വിശിഷ്ടാതിഥികള്‍.
ഉദ്ഘാടന ദിവസം കവടിയാര്‍ നഗരത്തിലൂടെ 34 ബസ്സുകള്‍ അണിനിരന്ന ആ ഘോഷയാത്ര ഇന്നും ചരിത്രത്തിലെ സുന്ദരമായ കാഴ്ചയാണ്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
KSRTC celebrates its 88th birthday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



