'ചലോ'യില്‍ സ്മാര്‍ട്ടാകാന്‍ കെഎസ്ആര്‍ടിസി; ബസുകളുടെ തത്സമയ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍, 5 ലക്ഷം സ്മാർട്ട് കാർഡുകൾ കൂടി ഒരുങ്ങുന്നു

അച്ചടിച്ച 90,000 കെഎസ്ആര്‍ടിസി സ്മാര്‍ട് കാര്‍ഡുകളില്‍ 82,000 കാര്‍ഡുകള്‍ വില്‍പ്പന നടത്തി

KSRTC launches Chalo app for Real-time information on buses
KSRTC launches Chalo app for Real-time information on busesSpecial Arrangement
Last Updated :28 June 2025, 9:52 pm IST
Edited by :Anoop N P

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ആര്‍ടിസി ബസുകളുടെ വിവരങ്ങള്‍ ഇനി ചലോ ആപ്പില്‍ തത്സമയം അറിയാം. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും മുന്‍കൂട്ടി അറിയാനാകും വിധമാണ് ചലോ ആപ്പ് സജ്ജമാകുന്നത്. ബസ് ടിക്കറ്റുകള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡുകളും മൊബൈല്‍ ആപ്പ് വഴി ചാര്‍ജ് ചെയ്യാനാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അച്ചടിച്ച 90,000 കെഎസ്ആര്‍ടിസി സ്മാര്‍ട് കാര്‍ഡുകളില്‍ 82,000 കാര്‍ഡുകള്‍ വില്‍പ്പന നടത്തി. അഞ്ചുലക്ഷം കാര്‍ഡുകള്‍കൂടി ഉടന്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. 26 കെഎസ്ആര്‍ടിസി ഡിപ്പോകള്‍ നിലവില്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. റോഡിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ബസുകളില്‍ ഏര്‍പ്പെടുത്തിയ ഡസ്റ്റ് ബിന്‍ സൗകര്യം സ്വകാര്യ ബസ്സുകളിലും സജ്ജമാക്കും. ദീര്‍ഘദൂര യാത്രയ്ക്ക് കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബസുകള്‍ ഉടന്‍ നിരത്തിലിറക്കുമെന്നും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 2000 ഡസ്റ്റ് ബിന്നുകളുടെയും ബസ് സ്റ്റേഷനുകളിലേക്ക് ലഭിച്ച 600 ഡസ്റ്റ് ബിന്നുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനവും പത്തനാപുരം യൂണിറ്റില്‍ പുതുതായി പണികഴിപ്പിച്ച ഗ്യാരേജ് ഷെഡിന്റെയും 'മില്ലറ്റ് മാതൃകാതോട്ടം' പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 7,24,000 രൂപ വിനിയോഗിച്ചാണ് പത്തനാപുരം ഡിപ്പോ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചത്. ചീഫ് ഓഫീസ് ഉള്‍പ്പെടെ മുഴുവന്‍ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. മുത്തുറ്റ് മിനി ഗ്രൂപ്പാണ് ഡസ്റ്റ്ബിന്നുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

News Now

Summary

KSRTC launches Chalo app for Real-time information on buses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates