News Now
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് പരാജയത്തിന് പിന്നാലെ കെഎസ് യുവുമായുള്ള സഖ്യം എംഎസ്എഫ് വിട്ടു. യുഡിഎസ്എഫ് മുന്നണി വിട്ടതായി എംഎസ്എഫ് അറിയിച്ചു. യുഡിഎഫ്എസ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രാജിവെച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ്, വര്‍ക്കിങ്ങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് രാജി. കെഎസ് യു വിന് സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് എംഎസ്എഫ് വിമര്‍ശിച്ചു. തൃശൂര്‍ ജില്ലയില്‍ മുന്നണിക്കകത്ത് ചതിയും വോട്ടുചോര്‍ച്ചയും ഉണ്ടായെന്ന് എംഎസ്എഫ് ആരോപിച്ചു.
മുന്നണിയില്‍ നിന്നും രാജിവെക്കുന്ന കത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് കൈമാറി. കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ കെഎസ് യുവും എംഎസ്എഫും ചേര്‍ന്ന് യു ഡി എസ് എഫ്. മുന്നണിയായിട്ടാണ് സര്‍വകലാശാല തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ബുധനാഴ്ച ജില്ലാ എക്സിക്യൂട്ടിവിലേക്ക് അടക്കം നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റിലും എസ് എഫ്ഐ വിജയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



