
News Now
ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ദേശീയ പാത ഉദ്ഘാടന ചടങ്ങില് നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവത്തില് പ്രതികരണവുമായി മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മന്ത്രി മുഹമ്മദ് റിയാസിനെ നിര്ബന്ധമായും വിളിക്കേണ്ടതായിരുന്നുവെന്നും വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതൊക്കെ വെറും ചീപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതിന് ഉപയോഗിക്കാവുന്നൊരു പദം ചീപ്പാണെന്നതാണ്. വിളിക്കേണ്ടത് മര്യാദയായിരുന്നു, അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കൂടി വിളിക്കേണ്ടതായിരുന്നുവെന്നും യുഡിഎഫ് കാലത്തെ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൊക്കെ അങ്ങനെയായായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഉദ്ഘാടന ചടങ്ങില് നിന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ഇന്ന് കൊച്ചിയില് നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില് നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. സംസ്ഥാനത്തെ ദേശീയ പാത വികസന പ്രവര്ത്തനങ്ങളുടെ നോഡല് ഓഫീസറായി പ്രവര്ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. 5500 കോടി രൂപയാണ് സംസ്ഥാന സര്ക്കാര് ചെലവാക്കിയത്. പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മന്ത്രിയെ ഒഴിവാക്കിയതെന്ന് സംസ്ഥാന സര്ക്കാര് ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം ബി രാജേഷും അടക്കമുള്ള മറ്റ് മന്ത്രിമാരും ചടങ്ങില് നിന്ന് വിട്ടു നിന്നു.
Summary
Kunhalikutty reacts to Minister Riyas' exclusion from the National Highway inauguration ceremony
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മാതാ അമൃതാനന്ദമയി ദേവി നിസ്വാര്ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്ക്ക് അമൃതപുരിയില് തുടക്കം

മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാദിനം, ശനിയും ഞായറും വന് ആഘോഷം; ഉപരാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുക്കും


