പത്തുസെന്റ് തണ്ണീര്ത്തട ഭൂമിയില് വീട് നിര്മിക്കാന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ഭൂമി തരംമാറ്റത്തില് ഇളവുമായി സംസ്ഥാന സര്ക്കാര്

News Now
ഭൂമി തരംമാറ്റത്തില് ഇളവുമായി സംസ്ഥാന സര്ക്കാര്. പത്തുസെന്റ് വിസ്തൃതിയുള്ള തണ്ണീര്ത്തട ഭൂമിയില് 120 ചതുരശ്ര മീറ്റര് (1291.67 ചതുരശ്ര അടി) വരെ വിസ്തീര്ണമുള്ള വീട് നിര്മിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. അതുപോലെ അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയില് 40 ചതുരശ്ര മീറ്റര് (430.56 ചതുരശ്ര അടി) വരെ വിസ്തീര്ണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്മാണത്തിനും 2018-ലെ നെല്വയല് തണ്ണീര്ത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നും തദ്ദേശ വകുപ്പ് സ്പെഷ്യല് സെക്രട്ടറി ടി വി അനുപമയുടെ ഉത്തരവില് പറയുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1പത്തുസെന്റ് തണ്ണീര്ത്തട ഭൂമിയില് വീട് നിര്മിക്കാന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സര്ക്കാര്

പത്തുസെന്റ് തണ്ണീര്ത്തട ഭൂമിയില് വീട് നിര്മിക്കാന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല
പ്രതീകാത്മക ചിത്രം
ഭൂമി തരംമാറ്റത്തില് ഇളവുമായി സംസ്ഥാന സര്ക്കാര്. പത്തുസെന്റ് വിസ്തൃതിയുള്ള തണ്ണീര്ത്തട ഭൂമിയില് 120 ചതുരശ്ര മീറ്റര് (1291.67 ചതുരശ്ര അടി) വരെ വിസ്തീര്ണമുള്ള വീട് നിര്മിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. അതുപോലെ അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയില് 40 ചതുരശ്ര മീറ്റര് (430.56 ചതുരശ്ര അടി) വരെ വിസ്തീര്ണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്മാണത്തിനും 2018-ലെ നെല്വയല് തണ്ണീര്ത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നും തദ്ദേശ വകുപ്പ് സ്പെഷ്യല് സെക്രട്ടറി ടി വി അനുപമയുടെ ഉത്തരവില് പറയുന്നു.
2'പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഫീസ് ഇളവ്'; സ്വകാര്യ സര്വകലാശാല ബില് പാസാക്കും മുന്പ് വിദ്യാര്ഥി സംഘടനകളുമായി ചര്ച്ച വേണം: എസ്എഫ്ഐ

സ്വകാര്യ സര്വകലാശാല ബില് പാസാക്കും മുന്പ് വിദ്യാര്ഥി സംഘടനകളുമായി ചര്ച്ച വേണം
പ്രതീകാത്മക ചിത്രം
3സിസ തോമസിന് പെന്ഷനും കുടിശ്ശികയും നല്കാന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് ഉത്തരവ്
ഡോ. സിസ തോമസ്
ഫയല്
4കടുത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല് 3 വരെ തൊഴിലാളികള്ക്ക് വിശ്രമം, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

ഉച്ചയ്ക്ക് 12 മുതല് മൂന്ന് മണി വരെ തൊഴിലാളികള്ക്ക് വിശ്രമം
ഫയൽ
5രണ്ടു വര്ഷം മുന്പ് മൂത്ത മകന്; എട്ടുമാസം പ്രായമുള്ള ഇളയ മകനും ഭാര്യവീട്ടില് വച്ച് തൊണ്ടയില് അടപ്പ് കുരുങ്ങി മരിച്ചു; കേസ്

കോഴിക്കോട് ടൗണ് പൊലീസ്
തൊണ്ടയില് അടപ്പ് കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടുവര്ഷം മുന്പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേരീതിയില് മരിച്ചിരുന്നു. രണ്ടു കുട്ടികളും ഭാര്യവീട്ടില് വച്ചാണ് മരിച്ചത്. ഇതില് ദുരൂഹത ആരോപിച്ച് നിസാര് പൊലീസില് പരാതി നല്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





