
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍; ബി ഗോപാലകൃഷ്ണനെതിരെ വീണ്ടും പരാതി നല്കി എല്‍ഡിഎഫ്
എല്‍ഡിഎഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷാണ് പരാതി നല്‍കിയത്

തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി എല്‍ഡിഎഫ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷാണ് പരാതി നല്‍കിയത്.
ഗുരുവായൂര്‍ ക്ഷേത്രം പശ്ചാത്തലമാക്കി ബി ഗോപാലകൃഷ്ണന് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ നേരത്തെയും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. എന്നാല്‍, എന്‍ഡിഎ സ്ഥാനാര്‍ഥി വീണ്ടും വര്‍ഗീയ പ്രചാരണം നടത്തുന്നു എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
മുസ്ലിം നാമധാരികളായ ഗുരുവായൂര്‍ എംഎല്‍എമാരുടെ പേരുകള്‍ സഹിതം ഉള്ള ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തിലാണ് പരാതി. 1977 മുതലുള്ള 2021 വരെയുള്ള എംഎല്‍എ മാരുടെ പേരുകള്‍ ആണ് പോസ്റ്ററില്‍ ഉള്ളത്. 2026ല്‍ ഇനി ആരാണെന്നും ചോദിക്കുന്നുണ്ട്. ചാവക്കാട് നഗര മധ്യത്തില്‍ ടൗണ്‍ പള്ളിക്കെടുത്താണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
LDF files another complaint against bjp leader B Gopalakrishnan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


