
'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ'; പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി എല്‍ഡിഎഫ്
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരം: 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ?' എന്ന പുതിയ മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സിപിഎം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇത്തവണ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് വോട്ടഭ്യര്‍ഥന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒന്നൊന്നായി ജനങ്ങളെ അറിയിക്കുന്ന രീതിയിലാണ് പ്രചാരണം. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്‍ക്കും വീടുകള്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ... എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങള്‍.
എല്‍ഡിഎഫില്‍ സിപിഐ- സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയായി. പ്രഖ്യാപനം അടുത്ത ദിവസത്തിലുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
LDF Launches New Election Slogan; Front Gears Up for Campaign
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് മോദി സര്‍ക്കാര്‍; ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരുന്നതായിരുന്നു ഭേദം'

Explainer | ഡിജിറ്റല്‍ യുഗത്തിലെ അധികാര വടംവലിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയും; വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ

