
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത്; കൊല്ലത്ത് മുകേഷിന് പകരം ജയമോഹൻ
2021-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 2072 വോട്ട് ആയി കുറഞ്ഞിരുന്നു. അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദുകൃഷ്ണ നേടിയത് 56,452 വോട്ടുകൾ ആയിരുന്നു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം മുകേഷ് സ്ഥാനാർഥിയാകില്ല. പകരം ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹനാകും മത്സരിക്കുക. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ ചുവരെഴുത്തുകൾ തുടങ്ങി.
WHAT TO READ NEXT

'സിംബയും സൂരിയും' സിംഹകുട്ടികള്‍; പേരിട്ട് മന്ത്രി
2016-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17,611 ആയിരുന്നു മുകേഷിന്റെ ജയം. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 2072 വോട്ട് ആയി കുറഞ്ഞിരുന്നു. അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദുകൃഷ്ണ നേടിയത് 56,452 വോട്ടുകൾ ആയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് നിലയിൽ ഉണ്ടായ മാറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
എന്നാൽ, കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് എം മുകേഷ് മുൻപ് പറഞ്ഞത്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും. ജയമോഹന്‍ ജയിക്കുകയും ചെയ്യുമെന്നും മുകേഷ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Wall Posters Back Jayamohan in Kollam Even Before Party Announcement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



