
കൊരട്ടിയില്‍ ജനവാസമേഖലയില്‍ പുലി? പരിഭ്രാന്തി, വിഡിയോ
വളര്‍ത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്.

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ പുലിയെ കണ്ടതായുള്ള സൂചനയെ തുടര്‍ന്ന് പരിഭ്രാന്തിയിലായി ജനം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണു പണ്ടാരത്തില്‍ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.
വളര്‍ത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. എന്നാല്‍ വളര്‍ത്തു നായയെ പിന്നീട് കണ്ടിട്ടില്ലെന്നും പുലി കൊണ്ടു പോയതാകാമെന്ന സംശയവും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇന്‍സ്പെക്ടര്‍ അമൃത രംഗന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. വനം വകുപ്പിലും വിവരം അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ജനവാസ മേഖലയില്‍ പുലിയെ കണ്ടതായി വിവരം പടര്‍ന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് പുലി ഓടി മറഞ്ഞെന്നാണ് സംശയം. പുലി സമീപ പ്രദേശത്ത് ഉണ്ടെന്ന ഭയം കൊണ്ട് പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Related News


ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റു; രക്ഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടിച്ചുകുടഞ്ഞ് പുലി- വൈറല്‍ വിഡിയോ
