എം വിന്‍സെന്റിനേയും കൈവിടുന്നു?; നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്

സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍

M Vincent
M Vincent
Last Updated :17 March 2026, 4:48 pm IST

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ കോവളം സിറ്റിങ്ങ് എംഎല്‍എ എം വിന്‍സെന്റിനും സ്ഥാനാര്‍ത്ഥിത്വം നല്‍കില്ലെന്ന് സൂചന. പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിന്‍സെന്റിനെ മത്സരിപ്പിക്കേണ്ടതില്ലെന്നും, സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017ലെ കേസാണ് എം വിന്‍സന്റിന് കുരുക്കായി മാറിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സന്റ് പാര്‍ട്ടി നടപടി നേരിട്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയപ്പോള്‍ അതിജീവിത രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിന്‍സെന്റിനെ പരിഗണിക്കേണ്ടെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്.

പെരുമ്പാവൂരിലെ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കമാന്‍ഡ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ, എല്‍ദോസ് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു.

News Now

Summary

Reports says that Kovalam MLA M Vincent will not be fielded in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates