
'ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍, ഈ ട്രോമ താങ്ങാനാവുന്നില്ല'; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി ഷഹനാസ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി എഴുത്തുകാരിയും സംസ്കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില് അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ് എന്നും ഷഹനാസ് പറയുന്നു. മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചയാളുടെ പ്രൊഫൈല്‍ ലിങ്കും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മേല്‍ നടപടികള്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
MA Shahanas files complaint with Chief Minister over cyber attack
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദയെയും അറസ്റ്റ് ചെയ്തത് അപലപനീയം: പിണറായി

മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം, പകരമായി ഒന്നും ആവശ്യപ്പെടില്ല: എംഎ യൂസഫലി

