
ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി സമൂഹമായ മാര്‍ഗലിയോട്ടിന് സമീപം പതിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റരില്‍ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്വിന് എന്നിവരുമുണ്ട്. ഇവര്‍ വിദഗ്ധ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടര്‍ന്ന് ബുഷ് ജോസഫ് ജോര്‍ജിനെ ടിക്വയിലെ ബെയ്ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആക്രമണത്തില്‍ ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിനെ നിസാര പരിക്കുകളോടെ വടക്കന്‍ ഇസ്രായേലി നഗരമായ സഫേദിലെ സിവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇസ്രയേലില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം



