
കൊച്ചി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ചു; അക്രമി പിടിയില്‍
യുവതിയെ നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും എന്‍ട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു.

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശിയും ലോര്‍ഡ് കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടില്‍ സെബിന് ബെന്നി (30)യെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
രാജ്യാന്തര ടെര്‍മിനലിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ച് അതിക്രമം കാട്ടുകയായിരുന്നു. യുവതിയെ നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും എന്‍ട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ എംഎച്ച് അനുരാജ്, എസ്ഐ എസ്എസ് ശ്രീലാല്‍, എഎസ്ഐ റോണി അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Man Arrested After Allegedly Assaulting Woman at Kochi Airport
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


