മംഗള എക്സ്പ്രസിന് തീയിടാന്‍ പദ്ധതി; വ്യാജസന്ദേശം; മലപ്പുറം സ്വദേശി അറസ്റ്റില്‍
മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
മലപ്പുറം: മംഗള എക്സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തേക്കു വ്യാജസന്ദേശം നല്കിയ ആള് പിടിയില്‍. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്ട്രോള് റൂമിലേക്കു വിളിച്ചാണ് വ്യാജസന്ദേശം നല്‍കിയത്.
അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. പൊലീസ് ആസ്ഥാനത്തിനു പുറമെ ഫയര്‍ഫോഴ്സ്, റെയില്‍വേ പൊലീസ് കണ്ട്രോള് റൂം എന്നിവിടങ്ങളിലേക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തി.
ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍നിന്നു സ്ത്രീകളെ വിളിച്ചു ശല്യപ്പെടുത്തിയതിനു ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

Related News

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി
