
വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; രക്ഷപ്പെട്ട യുവാവിനെ ചേസ് ചെയ്ത് പിടികൂടി
ഒരു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം.
വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ വന്ന ഷെറില്‍ എസ് ഐയോട് അപമര്യാദയായി പെരുമാറി. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ് ഐയും സംഘവും ജീപ്പില്‍ ഷെറിലിനെ പിന്തുടര്‍ന്നു. ഒരു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

Related News


'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result
