മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ, കാട്ടിൽ വച്ച് കൊല്ലാൻ ശ്രമം; രക്ഷപ്പെട്ട് ഓടിയെത്തിയത് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു

murder attempt
മണിമല പൊന്തൻപുഴ വനത്തിൽ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്പ്രതീകാത്മക ചിത്രം
Last Updated :19 April 2024, 7:42 pm IST
Edited by :Manju

‌കോട്ടയം: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് മുന്നിൽ രക്ഷകരായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കെത്തിയ ഉദ്യോ​ഗസ്ഥർ. വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനാണ് വധശ്രമത്തിൽ വത്ത് രക്ഷപ്പെട്ടത്. സുമിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം. മണിമല പൊന്തൻപുഴ വനത്തിൽ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് മുന്നിലേക്കാണ്.

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു. മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. ഉദ്യോഗസ്ഥർ റാന്നി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണിമല പൊലീസ് നടത്തിയ അന്വഷണത്തിൽ കൊടുങ്ങൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബുദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പ്രസീദ് (52) എന്നിവർ അറസ്റ്റിലായി. സുമിത്തും സാബു ദേവസ്യയും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് വിവരം. യു.എസ്. ഹരികൃഷ്ണൻ, പി.ടി. ദിലീപ് ഖാൻ, ആർ. ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉൾപ്പെട്ട സംഘമാണ് യുവാവിന് രക്ഷയേകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now