മറയൂരിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് നാട്ടുകാർ, പ്രതിഷേധം (വിഡിയോ)
സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
കട്ടപ്പന: ഇടുക്കി മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ (55) ആണ് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
മറയàµà´°à´¿àµ½ മധàµà´¯à´µà´¯à´¸àµâà´àµ» മരിà´àµà´ നിലയിൽ, à´à´¾à´àµà´à´¾à´¨ à´à´àµà´°à´®à´£à´®àµà´¨àµà´¨àµ നാà´àµà´àµà´à´¾àµ¼,à´ªàµà´°à´¤à´¿à´·àµà´§à´ #elephantattack #keralamcm pic.twitter.com/f9bmrKr4ZL
— samakalikamalayalam sm (@samakalika39828) June 18, 2026
അതേസമയം, സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടാന ആക്രമണമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Man Found Dead in Marayoor Villagers Allege Wild Elephant Attack
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

