കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ, മനോവിഷമത്തിൽ ആശുപത്രിയിൽ നിന്ന് 'മുങ്ങി'; പുഴയിൽ ചാടിയ 60കാരനെ രക്ഷിച്ചു 

പ്ര​മേ​ഹം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കാ​ൽ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 60കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator

കൊച്ചി: പ്ര​മേ​ഹം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കാ​ൽ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 60കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ, അവിടെ നിന്ന് 'മുങ്ങിയ' വ​രാ​പ്പു​ഴ സ്വ​ദേ​ശി​ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നാ​ണ്​ സം​ഭ​വം. ഇ​ട​തു​കാ​ലി​ന്​ മു​റി​വു​പ​റ്റി ക​ള​മ​ശ്ശേ​രി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുകയായിരുന്നു ഇ​യാ​ൾ. പ​ഴു​പ്പ് പാ​ദ​ത്തി​ൽ ക​യ​റി​യ​തോ​ടെ​യാ​ണ് ഈ ​ഭാ​ഗം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ മ​രു​ന്ന്​ വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്താ​ണ്, ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് കടന്നത്. മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയ വരാപ്പുഴ സ്വദേശി, ആ​ശു​പ​ത്രി​യി​ൽ ഡ്രി​പ്​ ന​ൽ​കു​ന്ന​തി​ന്​ ഇ​ട്ടി​രു​ന്ന സൂ​ചി അടക്കം കൈ​യി​ലിരിക്കെയാണ് പു​ഴ​യി​ൽ ചാ​ടി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ കു​രി​ശു​വീ​ട്ടി​ൽ വ​ർ​ഗീ​സും മ​റ്റ്​ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പു​ഴ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന്, മ​ഞ്ഞു​മ്മ​ൽ സെ​ൻറ്​ ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now