വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ്

ഉന്നതതലയോഗത്തിന് ശേഷമാണ് മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പുറപ്പെടുവിച്ചത്.

മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന-കൊല്ലപ്പെട്ട അജി ടെലിവിഷന്‍ ചിത്രം
Last Updated :10 February 2024, 4:21 pm IST
Edited by :amalkjoy

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്. ഉന്നതതലയോഗത്തിന് ശേഷമാണ് മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ചത്.

ആനയെ കാട്ടിലേക്ക് തുരത്തുകയോ അല്ലെങ്കില്‍ എയര്‍ ആംബുലന്‍സില്‍ കയറ്റി വനമേഖലയില്‍ തുറന്ന് വിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കുകയാണ്.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയൊരു വന്യജീവി ആക്രമണം വയനാട്ടില്‍ ഉണ്ടാകരുതെന്നും അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയുമാണ് നാട്ടുകാരുടെ ആവശ്യം. ആനയെ വെടിവെച്ച് കൊല്ലണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now