വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെ പ്രതിനിധിക്കെതിരെ പ്രമേയം ഇന്ന് സമർപ്പിക്കും

ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ നടത്താൻ എത്തിയപ്പോൾ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:24 am IST

News Now

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്ന് കുർബാന അർപ്പിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികൾ. വൈകുന്നേരം നാല് മണിയോടെ കുർബാന നടത്താനാണ് തീരുമാനം. രാവിലെ മുതൽ ആരാധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെ പ്രതിനിധിക്കെതിരെ പ്രമേയം തയ്യാറാക്കി അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കും. പാരിഷ് കൗൺസിൽ പ്രതിനിധികള്‍, വിവിധ സംഘടനകളുടെ അതിരൂപത നേതൃത്വം, പാസ്റ്ററൽ കൗൺസില്‍ എന്നിവ ചേര്‍ന്നാണ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് പ്രമേയം സമർപ്പിക്കുക.

കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഏകപക്ഷീയമായാണ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉന്നയിച്ച് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇരുവിഭാഗങ്ങൾ ഇന്നലെ ചേരിതിരിഞ്ഞേറ്റുമുട്ടി. കനത്ത പൊലീസ് സന്നാഹത്തോടെയാണ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്. ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിൽ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും കൊടുത്തിരുന്നു. എന്നാൽ പ്രാർത്ഥന നടത്തണം എന്ന് അർച്ച് ബിഷപ്പ് സിറിൽ തീരുമാനിക്കുകയായിരുന്നു. 

എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. വൈദിക സമിതിയുമായും വിവിധ സംഘടനകളുമായും ചർച്ചകൾ നടത്തിയെങ്കിലും ഏകീകൃത കുർബാന നടപ്പിൽ വരുത്തണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ നിലപാട്. കുർബാന തർക്കത്തെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയായിരുന്നു. ഇവിടേക്ക് സിറിൽ വാസിൽ എത്തിയതും എതിർപ്പിനിടയാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates