
മേതില്‍ രാധാകൃഷ്ണന് പ്രഥമ ഇ- മലയാളി പുരസ്കാരം
കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്മാന് പ്രശസ്ത കവി കെ സച്ചിദാനന്ദന് മേതിലിനു കൈമാറും.

ന്യൂയോര്‍ക്ക്: 2025ലെ പ്രഥമ ഇ-മലയാളി പുരസ്കാരം പ്രശസ്ത സാഹിത്യകാരന് മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്മാന് പ്രശസ്ത കവി കെ സച്ചിദാനന്ദന് മേതിലിനു കൈമാറും.
ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കി 1999ല്‍ പ്രസിദ്ധീകരിച്ച 'ദൈവം, മനുഷ്യന്, യന്ത്രം' എന്ന കൃതിയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നല്കിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്.
തൃശ്ശൂര്‍ പ്രസ് ക്ല്ബ്ബില്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കുമെന്ന് ഇ മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് ന്യൂയോര്‍ക്കില്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളം പ്രസിദ്ധീകരണമാണ് ഇ-മലയാളി ഡോട്ട് കോമും വീക്കിലിയും മാസികയും.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Methil Radhakrishnan wins first E Malayali Award
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



