'എന്നെ മന്ത്രവിദ്യയിലൂടെ ഓടയ്ക്കുളളിലാക്കി; കുടുങ്ങിക്കിടന്നത് രണ്ടുദിവസം'; വിചിത്രവാദുമായി അതിഥി തൊഴിലാളി

കോഴിക്കോട് പുഷ്പ ജങ്ഷനില്‍ ഓടയില്‍ വീണ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

Migrant worker claims he was 'trapped inside drain
ഓടയില്‍ വീണ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി
Edited by :Sujith
Last Updated :6 ജൂൺ 2026, 3:44 pm IST

കോഴിക്കോട്: കോഴിക്കോട് പുഷ്പ ജങ്ഷനില്‍ ഓടയില്‍ വീണ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഓടയ്ക്കുള്ളില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ തന്നെ ഒരു മജീഷ്യന്‍ മന്ത്രവിദ്യയിലൂടെ ഓടയ്ക്കുള്ളില്‍ കുടുക്കിയതാണെന്നാണ് ഇയാളുടെ വിചിത്രവാദം. ഇയാള്‍ എങ്ങനെയാണ് ഓടയ്ക്കുള്ളില്‍ എത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും നിഗൂഢത തുടരുകയാണ്.

കഴിഞ്ഞ രണ്ടുദിവവസമായി താന്‍ ഓടയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഏതോ ഒരു മജീഷ്യന്‍ മാന്ത്രികവിദ്യയിലൂടെ തന്നെ ഇവിടെ എത്തിച്ചതാണെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഓടയില്‍നിന്ന് ഉയര്‍ന്നുവന്ന കൈ ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരാണ് യുവാവ് ഓടയില്‍ വീണ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഉടന്‍തന്നെ വഴിയാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.

ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഒന്ന് ഉയര്‍ത്തി ഇയാളെ ഫയര്‍ഫോഴ്‌സ് സംഘം പുറത്തെടുക്കുകയുമായിരുന്നു. 'ഇയാള്‍ എങ്ങനെയാണ് ഓടയ്ക്കുള്ളില്‍ എത്തിയതെന്ന കാര്യത്തില്‍ നിഗൂഢതയുണ്ട്. കാരണം ഇയാള്‍ കിടന്ന സ്ഥലത്തിന് സമീപത്തൊന്നും തുറന്ന മാന്‍ഹോളുകളോ സ്ലാബുകളോ ഇല്ല. അടിവസ്ത്രം മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. തന്നെ ഒരു മജീഷ്യന്‍ മന്ത്രവാദം വഴി അകത്താക്കിയതാണെന്നാണ് ഇയാള്‍ പറയുന്നത്,' ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

News Now

Summary

Migrant worker claims he was 'trapped inside drain' by magician, pulled out by fire force personnel .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates