
പാല് വില ലിറ്ററിന് നാല് രൂപ കൂട്ടണം; മില്‍മ ചെയര്മാന് ഇന്ന് മന്ത്രിയെ കാണും
നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്മാന് കെഎസ് മണി മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും. മെയ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്.
നിലപാട് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ പാല്‍വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. അന്ന് തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി മൂലം വീണ്ടും നീട്ടി. പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പ് വന്നതോടെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതി മില്‍മയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മില്‍മ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുകൂലനിലപാട് എടുക്കാന്‍ തയ്യാറായില്ല.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Milma demands milk price hike as soon as the Assembly Election Code of Conduct is withdrawn
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




