മന്ത്രി ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം

AK Saseendran
എ കെ ശശീന്ദ്രൻSource by : KOZHIKODE.09744613052
Last Updated :9 March 2026, 8:41 pm IST

News Now

തിരുവനന്തപുരം: എലത്തൂര്‍ സീറ്റിനെ ചൊല്ലി തുടരുന്ന തര്‍ക്കത്തിനിടെ എന്‍സിപി യോഗത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇറങ്ങിപ്പോയി. ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവം. യോഗത്തില്‍ ഏകപക്ഷീയമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഇങ്ങനെയെങ്കില്‍ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രി ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇതിനു അദ്ദേഹം തയാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ എലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കുമെന്നാണ് കഴിഞ്ഞ പത്തു വര്‍ഷമായി മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്. ആര് മത്സരിക്കണമെന്നത് എന്‍സിപിയുടെ ആഭ്യന്തര കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.

Summary

Minister AK Saseendran Walks Out of NCP Meeting Amid Dispute Over Elathur Seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates