
വയനാട് നിന്നു കാണാതായ യുവതിയും മക്കളും ഗുരുവായൂരിൽ; കണ്ടെത്തിയത് പടിഞ്ഞാറെ നടയിൽ
കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്
തൃശൂർ: വയനാട് കമ്പളക്കാട് നിന്നു കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരിൽ കണ്ടെത്തി. പടിഞ്ഞാറെ നടയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും കൺട്രോൾ റൂമിലേക്ക് മാറ്റിതയതായും പൊലീസ് വ്യക്തമാക്കി.
18 മുതലാണ് യുവതിയേയും കുട്ടികളേയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ ഇവർ എത്തിയതായും പൊലീസ് വ്യക്തമാക്കി.
കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്.
കമ്പളക്കാട് നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് വിമിജയെയും മക്കളെയും കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്നു പറഞ്ഞാണ് വിമിജയും മക്കളും പുറപ്പെട്ടത്. എന്നാല്‍ അവര്‍ അവിടെ എത്തിയില്ല. ഇവരെ കുടുംബം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
യുവതിയും കുട്ടികളും സുരക്ഷിതരെന്നു നേരത്തെ പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇവര്‍ ഷൊര്‍ണൂരില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് അവിടേക്ക് തിരിച്ചു. ഷൊര്‍ണൂരിലുള്ള ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയിരുന്നു. രാമാനാട്ടുകരയിലെ ബന്ധുവീട്ടിലും ഇവര്‍ എത്തിയിരുന്നു.
ഇവിടെ നിന്ന് വയനാട്ടിലേക്കു മടങ്ങുന്നുവെന്നാണു പറഞ്ഞതെങ്കിലും പോയത് കണ്ണൂരിലേക്കാണെന്നാണു വിവരം. കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ അമ്മയെയും മക്കളെയും കണ്ടതായും നേരത്തെ പൊലീസിനു വിവരം കിട്ടിയിരുന്നു. കണ്ണൂരില്‍ നിന്നാണ് ഇവര്‍ ഷൊര്‍ണൂരിലെത്തിയതെന്നാണ് വിവരം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്



