''ബാങ്കിന്റെ വീഴ്ചയാണത്. അത് അവര്‍ സമ്മതിക്കുകയും ചെയ്തു''

എം എം വര്‍ഗീസിന്റെ വാര്‍ത്താ സമ്മേളനം Source by : വിഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :1 May 2024, 6:52 pm IST

News Now

തൃശൂര്‍: ബാങ്കില്‍ പണവുമായെത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ ഹാജരാകണമെന്നും പിന്‍വലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും വ്യക്തമാക്കി ആദായനികുതി വകുപ്പില്‍നിന്നും നോട്ടീസ് ലഭിച്ചിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ പാന്‍ നമ്പര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയെന്നും ബാങ്ക് അധികൃതര്‍ക്കു പറ്റിയ പിശക് മൂലമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും വര്‍ഗീസ് പറഞ്ഞു.

സിപിഎമ്മിന്റെ പാന്‍ നമ്പര്‍ കേന്ദ്രകമ്മിറ്റിയുടെ പാന്‍ നമ്പറാണ്. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ എല്ലാ അക്കൗണ്ടുകളും ഈ പാന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി. AAATC0400A എന്നതാണ് ശരിയായ പാന്‍ നമ്പര്‍. T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ വീഴ്ചയാണത്. അത് അവര്‍ സമ്മതിക്കുകയും ചെയ്തു. നിയമാനുസൃതമായ അക്കൗണ്ടുകള്‍ മാത്രമേ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയിലുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ ചൊവ്വാഴ്ച (ഇന്നലെ) ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ പിന്‍വലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും നോട്ടീസിലുണ്ടായിരുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ വേട്ടയാടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എം എം വര്‍ഗീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates