
ശാഖകള്‍ നടത്തുന്നത് തുറന്ന മൈതാനങ്ങളില്‍, രഹസ്യങ്ങളില്ല; ആർഎസ്എസിന് രജിസ്ട്രേഷന് ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്
ആര്‍എസ്എസ് നൂറു വര്‍ഷമായി ഭാരതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ഇനി പുതിയതായി ഒരു രജിസ്ട്രേഷനും ചെയ്യേണ്ട ആവശ്യമില്ലെന്നും സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

തൃശൂര്‍: ആര്‍എസ്എസ് നൂറു വര്‍ഷമായി ഭാരതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ഇനി പുതിയതായി ഒരു രജിസ്ട്രേഷനും ചെയ്യേണ്ട ആവശ്യമില്ലെന്നും സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഉത്തരമായാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യത്തില്‍ സംഘത്തിന് യാതൊരു ആശങ്കയുമില്ല. രാജ്യത്ത് എല്ലായിടത്തും നൂറ് വര്‍ഷമായി തുറന്ന മൈതാനങ്ങളിലാണ് ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നത്. യാതൊരു രഹസ്യങ്ങളുമില്ല. സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങള് മാത്രമാണുള്ളത്. ഇവരുടെ മുന്‍ഗാമികളും സംഘത്തിനു മേല്‍ ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനെയെല്ലാം സംഘം അതിജീവിക്കുകയാണ് ചെയ്തത്. ചിലയിടങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേരെ നടന്ന അക്രമ സംഭവങ്ങളില്‍ സംഘത്തിന് പങ്കില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
അത്തരം അക്രമങ്ങളെ സംഘം അംഗീകരിക്കുന്നില്ല. മതപരിവര്‍ത്തന ശ്രമങ്ങള്‍ പലയിടത്തും ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. സ്വയം പ്രേരിതമായി മതം മാറുന്നതില്‍ സംഘം എതിരല്ല. ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതോ ബലമായി മതപരിവര്‍ത്തനം നടത്തുന്നതോ തെറ്റാണ്. ചര്‍ച്ചകളിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണം. അക്രമം കാണിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. കേരളത്തിലെ ആര്‍എസ്എസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മോഹന്‍ ഭാഗവത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Mohan Bhagwat says branches are being run in open grounds, no secrets; no registration required
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'


