ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും, കാലവർഷക്കാറ്റ് ശക്തമായി; സംസ്ഥാനത്ത് മഴ കനത്തു; ജാഗ്രതാ നിർദേശം
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടുമാണ്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ ദിവസം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും
തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയുണ്ട്. കാലവര്‍ഷക്കാറ്റും ശക്തമാണ്. പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും ഒഡീഷയ്ക്കും മുകളില്‍ ചക്രവാതച്ചുഴിയുമുണ്ട്. ഇതാണ് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ കാരണമായിട്ടുള്ളത്.
ഇന്നലെ രാത്രി തുടരുന്ന കനത്ത മഴയിൽ ഇടുക്കി വണ്ടിപ്പെരിയാറിൽ വീട് ഇടിഞ്ഞു വീണു. വാളാർഡി എംജി കോളനിയിൽ താമസിക്കുന്ന ഷൺമുഖത്തിന്റെ വീടാണ് ഇടിഞ്ഞു വീണത്. പുലർച്ചെ മൂന്നോടെയാണ് സംഭവം. കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൊച്ചിയിൽ റോഡ് ഇടിഞ്ഞു താണു. ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് ഇടിഞ്ഞു താണത്. ഇടപ്പള്ളി തോടിനോട് ചേർന്ന് സിമന്റ് കട്ട വിരിച്ച ഭാഗമാണ് വലിയ തോതിൽ ഇടിഞ്ഞു താഴേക്ക് പോയത്.ഇതിനു സമീപം സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങളുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി ഉടൻ തന്നെ ആരംഭിക്കുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി




