അക്ഷര ലോകത്തേയ്ക്ക്; ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ചത് നൂറിലേറെ കുരുന്നുകള്‍ 

വിജയദശമി ദിനത്തില്‍ ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ച് നൂറിലേറെ കുരുന്നുകള്‍

ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍
Last Updated :20 January 2024, 9:26 am IST
Edited by :migrator

തൃശൂര്‍: വിജയദശമി ദിനത്തില്‍ ഗുരുവായൂരില്‍ ഹരിശ്രീ കുറിച്ച് നൂറിലേറെ കുരുന്നുകള്‍. രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചത്.

Story image

ശീവേലിയും സരസ്വതി പൂജയും പൂര്‍ത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുന്‍വശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം  വേദിയിലേക്ക് ദേവീദേവന്‍മാരുടെ ചിത്രം എഴുന്നള്ളിച്ചു. തുടര്‍ന്നായിരുന്നു എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്.

Story image

13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടര്‍ന്ന് അരിയിലും. ആദ്യാക്ഷര മധുരം നുകര്‍ന്ന കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് കടന്നു.  

Story image

പത്തു മണി വരെയുള്ള സമയത്ത് നൂറിലേറെ കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്. ക്ഷേത്രം ഡിഎപി മനോജ് കുമാര്‍, അസി.മാനേജര്‍ സുശീല ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now