
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി
പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

തിരുവനന്തപുരം: പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപയോളം വര്‍ധിപ്പിച്ച് 3,000 രൂപയില്‍ അധികമാക്കിയത് ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ തകര്‍ക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എല്‍പിജി സിലിണ്ടര്‍ വില 251.50 രൂപയാണ് കൂട്ടിയത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വര്‍ധന.
പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവര്‍ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുള്‍പ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുന്‍നിര്‍ത്തി ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം. അമിതമായി വര്‍ധിപ്പിച്ച ഈ തുക ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
most brutal price hike in history; seriously affecting people's lives: Chief Minister
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




