
'അയാളിൽ ഒരു കണ്ണു വേണം; മറ്റുള്ളവരിൽ നിന്ന് പണം വാങ്ങുന്നുണ്ടെങ്കിൽ അഴിമതിയാകും': എൻഎസ് മാധവൻ
ദുരിതബാധിതരായവർക്ക് മൂന്ന് വീട് വച്ചുനൽകുമെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ താല്‍പര്യമില്ലെന്നുമാണ് പറഞ്ഞത്

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ദുരിതബാധിതരായവർക്ക് മൂന്ന് വീട് വച്ചുനൽകുമെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ താല്‍പര്യമില്ലെന്നുമാണ് പറഞ്ഞത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.
സ്വന്തം പണമാണെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകണോ എന്നത് അദ്ദേഹത്തിന് തീരുമാനിക്കാം. എന്നാൽ മറ്റുള്ളവരുടെ പണം വാങ്ങി വീട് വച്ചു നൽകാനാണ് ശ്രമിക്കുന്നതെങ്കിൽ അത് അഴിമതിയായിരിക്കും എന്നുമാണ് അദ്ദേഹം കുറിച്ചത്. മാരാരുടെ പണം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ഇല്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കാനാണ് നോക്കുന്നതെങ്കിൽ, അതൊരു അഴിമതിപോലെയുണ്ട്. പൊലീസും ആർബിഐയും ഇയാളെ ഒന്ന് സൂക്ഷിക്കണം.- എന്നാണ് എൻഎസ് മാധവൻ കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ 'വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ' എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്

'ഉർവശിയുടെ സ്ഥിരം പരിപാടിയാണിത്, ലെജൻഡ് ആണെന്ന് കരുതി എന്തും പറയാമോ ?'; നടിക്കെതിരെ വിമർശനം
