
എംടി വരും, വരാതിരിക്കില്ല, മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി: ആലങ്കോട് ലീലാകൃഷ്ണന്‍
കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയുണ്ട്. അദ്ദേഹം അതിജീവിക്കും എന്നാണ് മനസ് പറയുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍

കോഴിക്കോട്: എം ടി വാസുദേവന്‍ നായര്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അതിജീവനത്തിന്റെ എഴുത്തുകാരനാണ് അദ്ദേഹമെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താന്‍ മാധ്യമങ്ങളെ കാണാതിരുന്നതെന്നും ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. എം ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയുണ്ട്. അദ്ദേഹം അതിജീവിക്കും എന്നാണ് മനസ് പറയുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
നേര്‍ത്ത രീതിയില്‍ അദ്ദേഹത്തിന് ബോധമുണ്ടായാല്‍ ഇച്ഛാശക്തിയുടെ ബലത്തില്‍ തിരിച്ചുവരും. മരിച്ചെന്ന് കരുതിയ കാലത്തെ അത്ഭുതകരമായാണ് അദ്ദേഹം അതിജീവിച്ചത്. അതു കഴിഞ്ഞിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. അപകടത്തില്‍ നിന്നു വരെ രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ആരോഗ്യ നില ഗുരുതരമായ ശേഷം രക്ഷപ്പെട്ടിരുന്നു. രാവിലെ കണ്ട പോസിറ്റീവ് സിഗ്നല്‍ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ്. എംടി വരും, വരാതിരിക്കില്ല, ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
ആത്മഹത്യ ചെയ്യാന്‍ പോയ ആളുകള്‍ വരെ എംടിയുടെ കൃതികള്‍ വായിച്ചു തിരികെ വന്നിട്ടുണ്ട്. കാലം നമ്മുടെ എഴുത്തുകാരനെ പിടിച്ചുവാങ്ങി കൊണ്ടുപോകില്ലെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീശങ്കര്‍


അവസാനത്തെ സ്മാര്‍ത്തവിചാരത്തിന്റെ കഥ - അദ്ധ്യായം മൂന്ന്
