ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബുവിന്റെ മൊഴി; ഇടപാടുകളില്‍ ദുരൂഹതയെന്ന് ഇഡി നിഗമനം

2019-25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്

Murari Babu, Sabarimala
Murari Babu, SabarimalaSource by : file
Last Updated :4 February 2026, 7:47 am IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും ഒരു രൂപയുടെ പോലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു. ഇഡിക്ക് നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തു വന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല. അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നല്‍കിയത്. സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.

ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. മുരാരി ബാബു നല്‍കിയ വിശദീകരണങ്ങളില്‍ ഇഡി തൃപ്തരല്ല. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് ഇഡിയുടെ നിഗമനം. 2019-25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021 ല്‍ നടത്തിയ വീടു നിര്‍മ്മാണത്തില്‍ പണത്തിന്റെ ഉറവിടം അടക്കം അന്വേഷിക്കുന്നുണ്ട്. ശബരിമലയില്‍ സ്വര്‍ണ കൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍.

News Now

Summary

Murari Babu says he has not received a single rupee in financial gain from Unnikrishnan Potty, the main accused in the Sabarimala gold robbery case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates