
ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി യോജിക്കാനാകില്ല, അവരുടെ പഴയ സാഹിത്യം ഇപ്പോഴും വിപണിയിലുണ്ട്: എം കെ മുനീര്‍
രണ്ട് സംഘടകളുടെ ആശയങ്ങള്‍ ഒന്നിക്കുമെങ്കില്‍ എന്തിനാണ് രണ്ട് സംഘടനകളായി പ്രവര്‍ത്തിക്കുന്നത്

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഹകരണം സജീവചര്‍ച്ചയില്‍ നില്കെ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒരിക്കലും ആശയപരമായി ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്നാണ് എം കെ മുനീറിന്റെ നിലപാട്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ആണ് എം കെ മുനീര്‍ നിലപാട് വ്യക്തമാക്കുന്നത്.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ആശയ പരമായി വ്യത്യാസമുണ്ട്. ഇരു സംഘടനകള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പോലും ജമാഅത്തെ ഇസ്ലാമിയോട് യോജിക്കാന്‍ കഴിയില്ല. രണ്ട് സംഘടകളുടെ ആശയങ്ങള്‍ ഒന്നിക്കുമെങ്കില്‍ എന്തിനാണ് രണ്ട് സംഘടനകളായി പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യവും എംകെ മുനീര്‍ ഉയര്‍ത്തുന്നു.
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സാഹിത്യങ്ങള്‍ ഇന്നും മുസ്ലീം ലീഗ് അംഗീകരിച്ചിട്ടില്ല. മുസ്ലിം ലീഗ് എക്കാലത്തും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെ എതിര്‍ത്ത് നിലകൊണ്ടവരാണ്. മുസ്ലിം ലീഗിന്റെ എല്ലാ നിലപാടുകളും ജമാഅത്തെ ഇസ്ലാമിക്കും അംഗീകരിക്കാന്‍ പറ്റുമോയെന്ന ചോദ്യവും എം കെ മുനീര്‍ ഉയര്‍ത്തുന്നു.
ജമാഅത്തെ ഇസ്ലായമിയുമായി പ്രാദേശിക തെരഞ്ഞെടുപ്പ് സഹകരണമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് എം കെ മുനീര്‍ നിലപാട് ആവര്‍ത്തിക്കുന്നത്.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
muslim league cannot ideologically unite with Jamaat-e-Islami, their old literature is still in the market: MK Muneer
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും
അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ


