
എം വി ബാലകൃഷ്ണൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ ഏഴു പുതുമുഖങ്ങളും നാല് വനിതകളും
36 അംഗ ജില്ലാ കമ്മിറ്റിയും 10 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്

കാസർകോട് : സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. മടിക്കൈയിലെ അമ്പലത്തുകരയിൽ വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തത്. നിലവിൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമാണ്.
36 അംഗ ജില്ലാ കമ്മിറ്റിയും 10 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടുന്നു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെ തെരഞ്ഞെടുത്തു. 50 പേരിൽ കൂടുതലുള്ള പൊതുസമ്മേളനങ്ങൾ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ
എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ, പി ജനാർദനൻ, സാബു അബ്രഹാം ,വി കെ രാജൻ ,കെ വി കുഞ്ഞിരാമൻ,കെ ആർ ജയാനന്ദ ,സി പ്രഭാകരൻ,എം സുമതി, വി വി രമേശൻ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
ജില്ലാക്കമ്മിറ്റി അംഗങ്ങള്‍:
എം വി ബാലകൃഷ്ണൻ,പി ജനാർദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ,വിപിപി മുസ്തഫ, വി കെ രാജൻ, സാബു അബ്രഹാം,കെ ആർ ജയാനന്ദ , പി രഘു ദേവൻ, ടി കെ രാജൻ, സിജി മാത്യ, കെ മണികണ്ഠൻ, കെ കുഞ്ഞിരാമൻ (ഉദുമ), പി പത്മാവതി, എം വി കൃഷ്ണൻ, പി അപ്പുക്കുട്ടൻ, വി വി രമേശൻ, പി ആർ ചാക്കോ, ടി കെ രവി, സി പ്രഭാകരൻ, കെ പി വത്സലൻ, എം ലക്ഷ്മി, ഇ കുഞ്ഞിരാമൻ, സി ബാലൻ, എം സുമതി, പി ബേബി, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ എ മുഹമ്മദ് ഹനീഫ ,
പുതുമുഖങ്ങള്‍: കെ സുധാകരൻ, എം രാജൻ, കെ രാജ്മോഹൻ, കെ വി ജനാർദ്ദനൻ, ടി എം എ കരിം, സുബ്ബണ്ണ ആൾവ.പി കെ നിശാന്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Related News


Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം
