നല്ല വളവ്, റോങ്ങ് സൈഡ്..., ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമെന്ന് തോന്നാം; കുറ്റകരമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

റോഡിലെ വളവുകളിലും ജംഗ്ഷനുകളിലും വീതി കൂടുതല്‍ ഉണ്ടെന്ന് കരുതി വാഹനം നിര്‍ത്തിയിടുന്ന നല്ലൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്.

wrongside parking
mvd warning മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited by :dhanojam
Last Updated :6 ജൂലൈ 2025, 11:11 am IST

കൊച്ചി: റോഡിലെ വളവുകളിലും ജംഗ്ഷനുകളിലും വീതി കൂടുതല്‍ ഉണ്ടെന്ന് കരുതി വാഹനം നിര്‍ത്തിയിടുന്ന നല്ലൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്. വാഹനം തിരിയുന്ന ഇത്തരം സ്ഥലങ്ങളില്‍ റോഡിന് കൂടുതല്‍ സ്ഥലം നല്‍കിയിരിക്കുന്നത് വാഹനം അനായാസമായി തിരിയാനും കാഴ്ചകള്‍ മറഞ്ഞുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ആണ്. എങ്ങനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം നിര്‍ത്തിയിടണം എന്നുള്ളതും. പല അപകടങ്ങളുടെയും കാരണം ചികയുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമെന്ന് തോന്നിക്കാവുന്ന രീതിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ പങ്ക് വലുതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ ഓര്‍മ്മിപ്പിച്ചു.

കുറിപ്പ്:

റോഡാണ് തറവാട്

എളുപ്പവും, സ്വന്തം സൗകര്യവും മാത്രം നോക്കുന്നവര്‍ നിരത്തിലും അതേ സ്വഭാവ വിശേഷങ്ങള്‍ കാണിക്കും.

റോഡിലെ വളവുകളിലും , ജംഗ്ഷനുകളിലും വീതി കൂടുതല്‍ ഉണ്ടെന്ന് കരുതി വാഹനം നിര്‍ത്തിയിടുന്ന നല്ലൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്. വാഹനം തിരിയുന്ന ഇത്തരം സ്ഥലങ്ങളില്‍ റോഡിന് കൂടുതല്‍ സ്ഥലം നല്‍കിയിരിക്കുന്നത് വാഹനം അനായാസമായി തിരിയാനും , കാഴ്ചകള്‍ മറഞ്ഞുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ആണ്.

എങ്ങനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം നിര്‍ത്തിയിടണം എന്നുള്ളതും. പല അപകടങ്ങളുടെയും കാരണം ചികയുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമെന്ന് തോന്നിക്കാവുന്ന രീതിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ പങ്ക് വലുതാണ്.

ഡ്രൈവിംഗ് റെഗുലേഷന്‍ 22 പ്രകാരം ഒരു വളവിന് സമീപമോ കാഴ്ച തടസ്സപ്പെടുന്നിടത്തോ തെറ്റായ ദിശയിലെ പാര്‍ക്ക് ചെയ്യുന്നത് കുറ്റകരമാകുന്നു.

News Now

Summary

mvd warning against wrongside parking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates