നസ്രീനയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി, യുവാവിന്റേത് ആത്മഹത്യ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Adnan, Nasreena
Adnan, Nasreena
Last Updated :15 April 2026, 3:39 pm IST

കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ 16 കാരി നസ്രീന കൊല്ലപ്പെട്ട കേസില്‍ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അദിനാന്‍ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകം നടന്ന ദിവസം വൈകിട്ട് 7.30ഓടെ അദിനാന്‍ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാര്‍ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്ത് കയറിയത്. അടുക്കള ഭാഗത്തെ സിസിടിവി കാമറയില്‍ ഇയാള്‍ എത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. വീട്ടിലെ മിക്ക സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണ് നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവന്‍ ചുറ്റിയതിനാല്‍ ശ്വാസംമുട്ടിയാണ് അദ്‌നാന്റെ മരണമെന്നും പൊലീസ് നിഗമനം. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പിടിയിലാകുമെന്ന ഭയത്താലാണ് അദിനാന്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.10 മണിക്കൂറോളമാണ് അദിനാന്‍ കൃത്യം നടത്താനായി വീട്ടിനുള്ളില്‍ ചെലവഴിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

News Now

Summary

Nasreena was killed by tying a shawl around her neck

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates