
സ്ഥാനാര്‍ഥിയായി എത്തിയത് എംഎല്‍എ തന്നെ; 'മതിയായി ഈ എംഎല്‍എ' എന്ന ബോര്‍ഡ് എടുത്തുമാറ്റി ബിജെപി
സീറ്റ് നിഷേധിച്ചതോടെ നാട്ടിക എംഎംല്‍എ സിസി മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയിലെത്തി സ്ഥാനാര്‍ഥിയായതോടെയാണ് ബോര്‍ഡ് തിരിച്ചടിയായത്

തൃശൂര്‍: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേട്ടുകേള്‍വി ഇല്ലാത്തവിധമാണ് സംസ്ഥാനത്ത് നേതാക്കള്‍ പാര്‍ട്ടി മാറിയത്. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തലവേദനയാവുകയും ചെയ്തു. അതിനിടെ നാട്ടിക മണ്ഡലത്തില്‍ സ്ഥാപിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് സാമൂഹിക മാധ്യമങ്ങളില്‍ എല്ലാവരും ട്രോളിയതോടെ എടുത്തുമാറ്റി. 'മതിയായി ഈ എം.എല്‍.എ,. മാറ്റം തുടങ്ങാം. മാറാത്തത് മാറും, ഇനി കേരളം വളരും' എന്നെഴുതിയ ബോര്‍ഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എന്‍ഡിഎ സ്ഥാപിച്ചിരുന്നു.
സീറ്റ് നിഷേധിച്ചതോടെ നാട്ടിക എംഎംല്‍എ സിസി മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയിലെത്തി സ്ഥാനാര്‍ഥിയായതോടെയാണ് ബോര്‍ഡ് തിരിച്ചടിയായത്. നേരത്തേ എംഎല്‍എയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബിജെപി പോസ്റ്റര്‍ പതിക്കുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തിരുന്നു.
WHAT TO READ NEXT

സിപിഎം വനിതാ നേതാവ് ബിജെപിയില്‍; വര്‍ക്കലയില്‍ സ്ഥാനാര്‍ഥിയാകും
ബോര്‍ഡും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം ഇവ നീക്കംചെയ്തു. സിസി മുകുന്ദന്‍ വരവ് പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Summary
NDA's campaign board removed in Nattika
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




