35 വര്‍ഷത്തിനു ശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്‍; നാനൂറു തസ്തികകള്‍; മന്ത്രിസഭാ യോഗ തീരുമാനം

പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകള്‍ സൃഷ്ടിക്കുക

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍വീസില്‍ നാനൂറോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകള്‍ സൃഷ്ടിക്കുക.

മുപ്പത്തിയഞ്ചു വര്‍ഷത്തിനു ശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്‍ ബറ്റാലിയന്‍ രൂപീകരിക്കും. കെപിആര്‍ എന്ന പേരിലായിരിക്കും ബറ്റാലിയന്‍. ഇവിടെ 135 തസ്തികകള്‍ ഉണ്ടാവും.

കായിക താരങ്ങള്‍ക്കായി 84 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഐടി ജീവനക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now