ഏറ്റുമാനൂരിലെ നവകേരള സദസ്; വേദിക്ക് സമീപത്തുള്ള കടകള്‍ നാളെ അടച്ചിടണം

കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് പൊലീസ് നോട്ടീസ്

നവകേരള സദസ്/ ഫയല്‍ ചിത്രം
Last Updated :22 January 2024, 7:50 pm IST

കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം. രാവിലെ 6 മുതല്‍ പരിപാടി തീരും വരെയാണ്  അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കടകള്‍ അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now