സേവ് ദ് ഡേറ്റിന്‍റെ മറവില്‍ ഉപദ്രവം, സ്വര്‍ണം കൈക്കലാക്കി, വിവാഹത്തിന്‍റെ പിറ്റേന്ന് വധുവിനെ വീട്ടിലാക്കി യുവാവ് മുങ്ങി

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യുവാവ് യുവതിയെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ട് വിട്ടു

wedding
പ്രതീകാത്മക ചിത്രം
Last Updated :2 February 2025, 7:24 am IST

കോട്ടയം: വിവാഹത്തിന് ശേഷം യുവതിയെ കബളിപ്പിച്ച് യുവാവ് വിദേശത്തേക്ക് കടന്നതായി പരാതി. യുവതിടെയും കുടുംബത്തിന്റെയും പരാതിയിൽ കേസെടുത്ത കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.

റാന്നിയിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യുവാവ് യുവതിയെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ട് വിട്ടു. തുടർന്ന് യുവാവ് ജോലി ചെയ്തിരുന്ന വിദേശ രാജ്യത്തേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പരാതിയുമായി പൊലീസിന് സമീപിച്ചത്.

വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും കേസിൽ അടിമുടി ദുരൂഹതെയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വിദേശത്തുള്ള യുവാവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now