
ഗ്ലോബല്‍ വില്ലേജിന്റെ മറവില്‍ തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മുന്നറിയിപ്പുമായി പൊലീസ്

ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ മറവില്‍ ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ്. ജനങ്ങള്‍ വ്യാജ ഓഫറുകളിലും തട്ടിപ്പുകളിലും വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു. ഗ്ലോബല്‍ വില്ലേജിന്റെ പേരില്‍ വ്യാജ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞ നിരക്കില്‍ പാക്കേജുകളും ആകര്‍ഷക ഓഫറുകളും വാഗ്ദാനം ചെയ്ത് പണം തട്ടാനും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും ശ്രമങ്ങള്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.
പുതിയ സീസണിന്റെ എക്സ്ക്ലുസീവ് വിഐപി പാക്കുകള്‍ ഉടന്‍ പുറത്തിറക്കാനിരിക്കെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. വിഐപി പാക്കുകളുടെ വില്‍പ്പന ഘട്ടംഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ പ്രീ-സെയില്‍ നടക്കും. അധിക നിരക്ക് നല്കി ഇഷ്ടപ്പെട്ട പാക്കുകള്‍ നേരത്തെ സ്വന്തമാക്കാം. സെപ്റ്റംബര്‍ 26 മുതലാണ് ജനറല്‍ സെയില്‍ ആരംഭിക്കുക. കൊക്കകോള അരീനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകള്‍ ലഭ്യമാകുക.
ഗ്ലോബല്‍ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ പേജുകളുടെയും രൂപവും പേരും അനുകരിച്ചാണ് തട്ടിപ്പുകാര്‍ വ്യാജ അക്കൗണ്ടുകളും വെബ്സൈറ്റുകളും സൃഷ്ടിക്കുന്നത്. ഇത്തരം ലിങ്കുകളിലൂടെ വ്യാജ പര്‍ച്ചേസ് നടത്താന്‍ ആവശ്യപ്പെടുകയോ ബാങ്കിങ് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും നല്കാന് പ്രേരിപ്പിക്കുകയോ ചെയ്യാം. പിന്നീട് ഈ വിവരങ്ങള്‍ ദുരുപയോഗത്തിനുള്ള സാധ്യതയുമുണ്ട്.വളരെ കുറഞ്ഞ വിലയിലുള്ളതോ വിശ്വസിക്കാനാകാത്ത തരത്തില്‍ ആകര്ഷകമായതോ ആയ ഓഫറുകളില്‍ ജാഗ്രത പാലിക്കണം. ടിക്കറ്റുകളും പാക്കേജുകളും ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രം വാങ്ങണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Fraud under the guise of Global Village; fake websites and social media accounts—police issue warning
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം


