മലപ്പുറത്തും കണ്ണൂരിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന

മലപ്പുറത്തും കണ്ണൂരിലും ഒരേസമയം പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന

ഫയൽ ചിത്രം
Last Updated :20 January 2024, 9:23 am IST

കണ്ണൂര്‍: മലപ്പുറത്തും കണ്ണൂരിലും ഒരേസമയം പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറത്ത് നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും വിവിധ ഘട്ടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ആ പരിശോധനകളില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാണ് എന്‍ഐഎ വീണ്ടും പരിശോധന നടത്തിയത്. പ്രധാനമായി രേഖകളാണ് പരിശോധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കണ്ണൂരില്‍ കൊടപറമ്പ്, കണ്ണൂര്‍ സിറ്റി, പള്ളിപ്രം എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലിന് തുടങ്ങിയ റെയ്ഡ് ഒന്‍പതരയോടെ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now