
'കേരളത്തിൽ അവർ ഒരക്രമവും നടത്തിയിട്ടില്ല'; വെൽഫയർ പാർട്ടിയെ തള്ളേണ്ടതില്ലെന്ന് വിഡി സതീശൻ
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയ ചര്‍ച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിച്ച യുഎഡിഎഫ് നിലപാടിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan). കേരളത്തില്‍ യാതൊരു വയലന്‍സും നടത്തിയിട്ടില്ലാത്ത സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മതസൗഹാര്‍ദ്ദത്തിന്റെ അജണ്ടയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം ഒരു സംഘടനയെ തള്ളി പറയേണ്ട സാഹചര്യം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയ വിഷയം ചര്‍ച്ചയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ സ്വന്തമാക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച നടപടിയുടെ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് പോലും പരിശോധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകെട്ടുകള്‍ക്ക് എല്‍ഡിഎഫ് തയ്യാറല്ല. അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

Related News


'മലപ്പുറത്തെ വർഗ്ഗീയമായി അധിക്ഷേപിച്ചത് മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളി; സിപിഎമ്മും സംഘപരിവാറും ഒന്നുതന്നെ; മാപ്പ് പറയണം': മുഖ്യമന്ത്രി

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കുള്ള പുതിയ ബില്ലിന്റെ കരട് തയ്യാറായി; നിയന്ത്രണങ്ങളില്‍ ഇളവ്
