നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു

തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത വിയോ​ഗം

വിവി പ്രകാശ് / ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:43 am IST

മലപ്പുറം; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു മരണം. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത വിയോ​ഗം. 

രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽ നിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 

മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന  വി വി പ്രകാശ് കെപിസിസി സെക്രട്ടറി,  കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now